< Back
Elections
പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നില്‍
Elections

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നില്‍

Web Desk
|
2 May 2021 9:11 AM IST

കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്‌നിപരീക്ഷയാണ്

പി.സി ജോര്‍ജിന്‍റെ ഉറച്ച മണ്ഡലമായ പൂഞ്ഞാര്‍ ഇത്തവണ നായകനൊപ്പം നില്‍ക്കുമോ? ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ പി.സി ജോര്‍ജ് പിന്നിലാണ്.

കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്‌നിപരീക്ഷയാണ്. ചതുഷ്‌കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതു മുന്നണിയില്‍ നിന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലും കോണ്‍ഗ്രസിന്‍റെ ടോമി കല്ലാനിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായ എം.പി സെന്നും മത്സരരംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റമാണ് എല്‍.ഡി.എഫിന്‍റെ ആത്മവിശ്വാസം. എന്നാല്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് പി.സി ജോര്‍ജ്.

Similar Posts