< Back
Elections

Elections
തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍
|2 May 2021 10:04 AM IST
356 വോട്ടുകള്‍ക്കാണ് സുരേഷ് ലീഡ് ചെയ്യുന്നത്
ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ വലതിനൊപ്പം തൃശൂരില്‍ ലീഡ് നില മാറിമറിയുന്നു. ഇപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്. 356 വോട്ടുകള്‍ക്കാണ് സുരേഷ് ലീഡ് ചെയ്യുന്നത്.
വിജയപ്രതീക്ഷയുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ പത്മജക്കായിരുന്നു ലീഡ്. ഇടത് സ്ഥാനാര്‍ഥി പി.ബാലചന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ജില്ലയില്‍ ചാലക്കുടിയില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫാണ് മുന്നില്‍.