< Back
Latest News
പിടിതരാതെ തൃശ്ശിവപ്പേരൂര്‍; വീണ്ടും സുരേഷ് ഗോപിക്ക് ലീഡ്
Latest News

പിടിതരാതെ തൃശ്ശിവപ്പേരൂര്‍; വീണ്ടും സുരേഷ് ഗോപിക്ക് ലീഡ്

Web Desk
|
2 May 2021 11:04 AM IST

1530 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ ലീഡ്

തൃശൂരില്‍ വീണ്ടും ലീഡ് നില മാറിമറിയുന്നു. ഒരു ഘട്ടത്തില്‍ മുന്നില്‍ നിന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും ലീഡ് ചെയ്യുകയാണ്. 1530 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ ലീഡ്.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലായിരുന്നു മുന്നിലെത്തിയത്. പിന്നീട് സുരേഷ് ഗോപി മുന്നിലേക്ക് വരികയും പത്മജ മൂന്നാമതെത്തുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി പി.ബാലചന്ദ്രനായിരുന്നു ലീഡ്.

Similar Posts