< Back
Latest News

Latest News
കൊടുവള്ളി തിരിച്ചുപിടിച്ച് യു.ഡി.എഫ്; കാരാട്ട് റസാഖിനെ തോല്‍പ്പിച്ച് എം.കെ മുനീര്‍
|2 May 2021 4:46 PM IST
കൊടുവള്ളി തിരിച്ചുപിടിച്ച് യു.ഡി.എഫ്. കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിനെ ആറായിരത്തിൽ പരം വോട്ടുകൾക്കാണ് മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി എം.കെ മുനീര്‍ പരാജയപ്പെടുത്തിയത്. 6504 വോട്ടുകളുടെ ലീഡിനാണ് എം.കെ മുനീര്‍ കൊടുവള്ളിയില്‍ വിജയിച്ചത്. കഴിഞ്ഞ തവണ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ 573 വോട്ടിനാണ് വിജയിച്ചത്.
അതേസമയം, മുനീറിന്‍റെ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തില്‍ മുസ്‍ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ച വനിത സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് പരാജയപ്പെട്ടു. ഇവിടെ ഐ.എന്‍.എലിന്‍റെ അഹമ്മദ് ദേവര്‍ കോവിലാണ് വിജയിച്ചത്. ബി.ജെ.പിയുടെ നവ്യ ഹരിദാസാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. 2016ൽ 6327 വോട്ടുകൾക്കാണ് മുനീർ സൗത്തിൽ വിജയിച്ചത്.