< Back
Entertainment
വിജയ് സേതുപതിക്കൊപ്പം നിത്യ മേനോൻ; മലയാള ചിത്രം 19 (1)(എ) ഹോട്ട്സ്റ്റാറിൽ
Entertainment

വിജയ് സേതുപതിക്കൊപ്പം നിത്യ മേനോൻ; മലയാള ചിത്രം 19 (1)(എ) ഹോട്ട്സ്റ്റാറിൽ

Web Desk
|
17 July 2022 8:27 PM IST

നവാഗതയായ ഇന്ദു വി. എസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളചിത്രം 19 (1)(എ) ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം പ്രേക്ഷകരിലെത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.

പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നിത്യ മേനോനും പ്രധാന കഥാപാത്രമായെത്തും. നവാ​ഗതയായ ഇന്ദു വി. എസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്റോയുമാണ് 19 (1)(എ) നിര്‍മിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.

ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്ത മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലെത്തിയിരുന്നു. എന്നാല്‍ ഒരു മുഴുനീള കഥാപാത്രമായെത്തുന്നത് ആദ്യമായാണ്.

Similar Posts