< Back
Entertainment
മണ്‍റോതുരുത്തിന്റെ റിലീസ് മാറ്റിവെച്ചുEntertainment
മണ്‍റോതുരുത്തിന്റെ റിലീസ് മാറ്റിവെച്ചു
|26 Jan 2017 6:12 PM IST
ഒക്ടോബര്‍ ഏഴിനാണ് ചിത്രം എത്തുക
ആഷിക് അബു തിയറ്ററിലെത്തിക്കുന്ന സിനിമ മണ്‍റോതുരുത്തിന്റെ റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ച തിയറ്ററിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പകരം ഒക്ടോബര്‍ ഏഴിനാണ് ചിത്രം എത്തുക. വിവിധ ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മലയാള സിനിമയാണ് മണ്‍റോതുരുത്ത്. പി എസ് മനുവാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്‍റോ തുരുത്ത്. ജേസണ്‍ ചാക്കോ, അഭിജാ ശിവകല, അലന്‍സിയര്‍ ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.