< Back
Entertainment
കോഴിക്കോടിന്റെ ആദരമേറ്റുവാങ്ങി കണ്ടം ബെച്ച കോട്ടി‍ന്റെ അണിയറക്കാര്‍കോഴിക്കോടിന്റെ ആദരമേറ്റുവാങ്ങി 'കണ്ടം ബെച്ച കോട്ടി‍'ന്റെ അണിയറക്കാര്‍
Entertainment

കോഴിക്കോടിന്റെ ആദരമേറ്റുവാങ്ങി 'കണ്ടം ബെച്ച കോട്ടി‍'ന്റെ അണിയറക്കാര്‍

Khasida
|
26 April 2017 7:24 AM IST

മലയാളത്തിലെ ആദ്യ വര്‍ണ ചിത്രത്തിന് 57 വയസ്

മലയാളത്തിലെ ആദ്യ വര്‍ണചിത്രം കണ്ടം ബെച്ച കോട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. ചിത്രത്തിന്‍റെ അമ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലയാള ചലച്ചിത്ര സൌഹൃദവേദിയും മൂവി മാജിക് ഫിലിം അക്കാദമിയും കോഴിക്കോട് ആഘോഷപരിപാടി സംഘടിപ്പിച്ചത്.

ടി ആര്‍ സുന്ദരത്തിന്‍റെ സംവിധാനത്തില്‍ കണ്ടം ബച്ച കോട്ടെന്ന വര്‍ണചിത്രം 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങുമ്പാള്‍ മലയാള ചലച്ചിത്ര ലോകത്ത് അതൊരു ചരിത്രമായിരുന്നു. തിക്കുറുശ്ശിയും പ്രേംനവാസും അംബികയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തിന്‍റെ അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷം കോഴിക്കോട് സംഘടിപ്പിച്ചപ്പോള്‍ നിലമ്പൂര്‍ ആയിഷയുമെത്തി. കണ്ടം ബെച്ച കോട്ടില്‍ വേഷമിട്ട ആയിഷയെ ചടങ്ങില്‍ ആദരിച്ചു. പഴയകാല അനുഭവങ്ങള്‍ ആയിഷ ഓര്‍ത്തെടുത്തു.

രണ്ടു വരി മൂളാനും അവര്‌ മറന്നില്ല. പിവി ഗംഗാധരന്‍ ചലച്ചിത്രതാരങ്ങളായ കലിംഗ ശശി, കോഴിക്കോട് നാരായണന്‍ നായര്‍, സംഗീത സംവിധായകന്‍ ബാബുരാജിന്‍റെ മകന്‍ ജബ്ബാര്‍ ബാബുരാജ് ഉള്‍പ്പെടെയുള്ളവരെയും ചടങ്ങില്‍ ആദരിച്ചു.

Related Tags :
Similar Posts