ജിഷ്ണുവിന് കണ്ണീരോടെ വിടജിഷ്ണുവിന് കണ്ണീരോടെ വിട
|കൊച്ചി രവിപുരം പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം
നടന്‍ ജിഷ്ണു രാഘവന്റെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചി രവിപുരം പൊതു ശ്മശാനത്തില്‍ നടന്ന അന്ത്യകര്‍മ്മങ്ങളില്‍ കലാ സാംസ്‌കാരിക സാമൂഹ്യരംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു . അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജിഷ്ണു .
രാവിലെ 8.15 ഓടെയാണ് ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. മരണ വാര്‍ത്തയറിഞ്ഞ് ചലച്ചിത്ര സാസ്‌കാരിക മേഖലയിലെ നിരവധി പേര്‍ കൊച്ചയിലെത്തി. മമ്മൂട്ടി, ജയറാം,നിവിന്‍ പോളി, കമല്‍, ഫഹദ് ഫാസില്‍, രഞ്ജിത്, മേജര്‍ രവി, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ രാവിലെ തന്നെ ആശുപത്രിയിലെത്തി. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.രവിപുരം ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടന്നത്. ജിഷ്ണുവിന്റെ സഹോദരി ജ്യോത്സനയുടെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. അര്‍ബുധത്തെ സധൈര്യം നേരിട്ട ജിഷ്ണുവിനെ ഈ മാസം 22നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രത്യാശ കൈവിടാതെയിരുന്ന ജിഷ്ണുവിന്റെ വിയോഗം കലാസ്‌നേഹികളെ വല്ലാതെ വേദനിപ്പിച്ചു. ഇനിയും ചലച്ചിത്ര മേഖലയിലേക്ക് തിരിച്ചുവരുമെന്നും രോഗം പൂര്‍ണമായും ഭേദമാവുമെന്നും അവസാനം വരെയും വിശ്വസിച്ചിരുന്ന ജിഷ്ണു രാഘവന്റെ വിയോഗ വാര്‍ത്ത അല്‍പം ഞെട്ടലോടെയാണ് സാംസ്‌കാരിക കേരളം കേട്ടത്.