< Back
Entertainment
മലയാള സിനിമാ സംഗീതത്തില്‍ വീണ്ടും സജീവമാകാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍മലയാള സിനിമാ സംഗീതത്തില്‍ വീണ്ടും സജീവമാകാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍
Entertainment

മലയാള സിനിമാ സംഗീതത്തില്‍ വീണ്ടും സജീവമാകാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍

Ubaid
|
3 Jun 2017 5:33 PM IST

അസുഖം ഭൈദമായി ആരോഗ്യം വീണ്ടെടുത്തപ്പോഴാണ് വീരം എന്ന സിനിമക്ക് വേണ്ടി സംവിധായകന്‍ ജയരാജ് സമീപിക്കുന്നത്

ചെറിയ ഇടവേളക്ക് ശേഷം മലയാള സിനിമാ സംഗീതത്തില്‍ സജീവമാവാനൊരുങ്ങുകയാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതകാരന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍. ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ തിരിച്ചുവരവ്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അല്‍പകാലം വിശ്രമത്തിലായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്റര്‍. രണ്ട് വര്‍ഷക്കാലം സിനിമാ സംഗീതത്തില്‍ നിന്ന് മാറിനിന്നു. അസുഖം ഭൈദമായി ആരോഗ്യം വീണ്ടെടുത്തപ്പോഴാണ് വീരം എന്ന സിനിമക്ക് വേണ്ടി സംവിധായകന്‍ ജയരാജ് സമീപിക്കുന്നത്. നാടോടി സംഗീതത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ് വീരം എന്ന സിനിമയിലെ പാട്ട്.

പള്ളുരുത്തിയിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കുമ്പളങ്ങിയിലെ മകളുടെ വീട്ടിലാണിപ്പോള്‍ മാഷ്. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ. പൊതുവേദികളിലും പങ്കെടുക്കാറുണ്ട്. വീരം പ്രദര്‍ശനത്തിനെത്തുന്നതോടെ സിനിമയില്‍ കൂടുതല്‍ സജീവമാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാഷിപ്പോള്‍.

Related Tags :
Similar Posts