< Back
Entertainment
സ്‍നോഡന്റെ ട്രെയിലര്‍ എത്തിസ്‍നോഡന്റെ ട്രെയിലര്‍ എത്തി
Entertainment

സ്‍നോഡന്റെ ട്രെയിലര്‍ എത്തി

admin
|
17 Jun 2017 3:39 AM IST

എഡ്വേര്‍ഡ് സ്നോഡന്റെ കഥപറയുന്ന ഹോളിവുഡ് ചിത്രം സ്നോഡന്റെ ട്രെയിലര്‍ എത്തി.

എഡ്വേര്‍ഡ് സ്നോഡന്റെ കഥപറയുന്ന ഹോളിവുഡ് ചിത്രം സ്നോഡന്റെ ട്രെയിലര്‍ എത്തി. ചാരപ്രവൃത്തിയെ തുടര്‍ന്ന് സ്നോഡനും അമേരിക്കയും തമ്മില്‍ രൂപപ്പെട്ട ശത്രുതയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒലിവര്‍ സ്റ്റോണ്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടതോടെയാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്നോഡന്‍ ലോകശ്രദ്ധ നേടിയത്. ചാരപ്രവര്‍ത്തിയെ തുടര്‍ന്ന് രൂപപ്പെട്ട യുഎസ് - സ്നോഡന്‍ ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.

പ്രശസ്ത സംവിധായകന്‍ ഒലിവര്‍ സ്റ്റോണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജോസഫ് ഗോര്‍ഡോണ്‍ ലെവിറ്റ് സ്നോഡനായി എത്തുന്നു. ഷൈലെന്‍ വുഡ്‌ലീ, നിക്കോളാസ് കേജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍എസ്എ യുടെ ഇടപെടല്‍ ഭയന്ന് പൂര്‍ണമായും അമേരിക്കക്ക് പുറത്താണ് സ്നോഡന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 16ന് ചിത്രം യുഎസില്‍ പ്രദര്‍ശനത്തിനെത്തും.

Similar Posts