< Back
Entertainment
അഞ്ച് ദിവസം കൊണ്ട് 6 കോടിയുടെ കളക്ഷനുമായി കിംഗ് ലയര്‍അഞ്ച് ദിവസം കൊണ്ട് 6 കോടിയുടെ കളക്ഷനുമായി കിംഗ് ലയര്‍
Entertainment

അഞ്ച് ദിവസം കൊണ്ട് 6 കോടിയുടെ കളക്ഷനുമായി കിംഗ് ലയര്‍

admin
|
21 Jun 2017 4:43 AM IST

അഞ്ച് ദിവസം കൊണ്ട് 6.28 കോടിയുടെ കളക്ഷനാണ് ചിത്രം നേടിയത്

നീണ്ട ഇടവേളക്ക് ശേഷം സിദ്ധിഖ് ലാലുമാര്‍ ഒന്നിച്ച കിംഗ് ലയര്‍ തിയറ്ററുകള്‍ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 6.28 കോടിയുടെ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിവസം തന്നെ 1.52 കോടി കിംഗ് ലയര്‍ തൂത്തുവാരിയിരുന്നു. 5.32 കോടിയായിരുന്നു നാലാം ദിവസത്തെ ഗ്രോസ് കളക്ഷന്‍. ഒരാഴ്ച കൊണ്ട് 10 കോടി കളക്ഷന്‍ നേടുമന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഏപ്രില്‍ 2നാണ് കിംഗ് ലയര്‍ തിയറ്ററുകളിലെത്തിയത്. 127 കേന്ദ്രങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്.

ദിലീപിനെ സംബന്ധിച്ചിടത്തോളെ പരാജയങ്ങള്‍ക്ക് ശേഷം ലഭിച്ച രണ്ടാമത്തെ ഹിറ്റാണ് കിംഗ് ലയര്‍. ക്രിസ്മസിന് തിയറ്ററുകളിലെത്തിയ ടു കണ്‍ട്രീസും സൂപ്പര്‍ഹിറ്അറായിരുന്നു. ഷാഫി സംവിധാനം ചെയ്ത ഈ കോമഡി ചിത്രം 60 ദിവസം കൊണ്ട് 55 കോടി നേടിയിരുന്നു. മംമ്താ മോഹന്‍ദാസായിരുന്നു ചിത്രത്തിലെ നായിക.

എപ്പോഴും നുണ പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കിംഗ് ലയറില്‍ അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യനാണ് നായിക. ലാല്‍, ആശാ ശരത്, ബാലു വര്‍ഗീസ്,ജോയ് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

Similar Posts