< Back
Entertainment
Entertainment
തെലുങ്ക് സിനിമാ പ്രേമികളുടെ മനംകവര്‍ന്ന് മോഹന്‍ലാല്‍
|23 Jun 2017 4:41 AM IST
മോഹന്‍ലാലിന്റെ ജനതാ ഗാരേജ് ആന്ധ്രയിലും തെലുങ്കാനയിലും മികച്ച പ്രതികരണം നേടുന്നു
മോഹന്‍ലാലിന്റെ ജനതാ ഗാരേജ് ആന്ധ്രയിലും തെലുങ്കാനയിലും മികച്ച പ്രതികരണം നേടുന്നു. മോഹന്‍ലാലിന്റെ അഭിനയം തെലുങ്ക് സിനിമാ പ്രേമികളുടെ മനസ്സ് കവര്‍ന്നിരിക്കുകയാണ്. സോഷ്യന്‍ മീഡിയയിലൂടെ അവര്‍ അതറിയിക്കുകയാണ്. സത്യം എന്ന കഥാപാത്രത്തില്‍ താരം ജീവിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ പഞ്ച് ഡയലോഗുകള്‍ കേള്‍ക്കുമ്പോഴും കാണുമ്പോഴും രോമാഞ്ചം വരുന്നുവെന്നാണ് തെലുങ്ക് ഫാന്‍സ് പറയുന്നത്. ലാല്‍ ഇന്ത്യയിലെ മികച്ച നടനാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. തെലുങ്ക് ആരാധകര്‍ക്കിടയില്‍ മികച്ച രീതിയില്‍ തന്നെ ചിത്രീകരിച്ച സംവിധായകന്‍ കൊരട്ടാല ശിവയ്ക്ക് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.