< Back
Entertainment
82 കോടി രൂപ കൊയ്ത് ധോണിയുടെ കഥEntertainment
82 കോടി രൂപ കൊയ്ത് ധോണിയുടെ കഥ
|23 Jun 2017 1:59 AM IST
അഞ്ച് ദിവസത്തിനകം 82.03 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിനം 21.30 കോടി രൂപ....
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറയുന്ന എംഎസ് ധോണി - ദ അണ്‍ടോള്‍ഡ് സ്റ്റോറി പ്രതീക്ഷിച്ചതു പോലെ തന്നെ തിയ്യേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കുകയാണ്. അഞ്ച് ദിവസത്തിനകം 82.03 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിനം 21.30 കോടി രൂപ വാരിയ സിനിമ 2016ലെ മികച്ച രണ്ടാമത്തെ കളക്ഷനാണ് രേഖപ്പെടുത്തിയത്. 66 കോടി രൂപയാണ് ആദ്യ ആഴ്ചയിലെ കളക്ഷന്‍. ധോണിയുടെ വേഷം വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ച സുശാന്ത് സിങ് രജ്പുത്തിന്‍റെ അഭിനയമാണ് സിനിമയുടെ ഏറ്റവും സവിശേഷമായ ഘടകം.