< Back
Entertainment
കമല്‍ ഹാസന്‍ കാണാതെ കബാലിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് രജനീകാന്ത്കമല്‍ ഹാസന്‍ കാണാതെ കബാലിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് രജനീകാന്ത്
Entertainment

കമല്‍ ഹാസന്‍ കാണാതെ കബാലിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് രജനീകാന്ത്

Ubaid
|
3 July 2017 2:34 AM IST

കബാലിയുടെ വിജയം രജനീകാന്തിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നംകൂടിയാണ്.

കമല്‍ ഹാസന്‍ കാണാതെ കബാലിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് രജനീകാന്ത്. കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കമല്‍ ഹാസന്‍ തന്നെ ചിത്രം ആദ്യം കാണണമെന്ന ആഗ്രഹത്താല്‍ സിനിമയുടെ പ്രിവ്യൂ സ്ക്രീനിങ് രജനീകാന്ത് തടഞ്ഞതായാണ് വാര്‍ത്തകള്‍.

രജനീകാന്തിന്‍റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണ് കമല്‍ഹാസന്‍. കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് കമല്‍ഹാസന്‍റെ കാലിന് പരിക്കേറ്റത്. കമലിന് വേണ്ടി കബാലിയുടെ പ്രത്യേക പ്രദര്‍ശനം രജനീകാന്ത് സംഘടിപ്പിക്കുന്നതിനിടെ ആയിരുന്നു അപകടം. കമല്‍ ഹാസന്‍ ആശുപത്രിയില്‍ ആയതോടെ സിനിമയുടെ പ്രിവ്യൂ സ്ക്രീനിങ്ങും മുടങ്ങി. ഇതിന് മുന്‍പ് ഇറങ്ങിയ രജനീകാന്തിന്റെ ലിംഗ, കൊച്ചടയാന്‍ എന്നീ ചിത്രങ്ങള്‍ വന്‍ പരാജയങ്ങളായിരുന്നു. കബാലിയുടെ വിജയം രജനീകാന്തിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നംകൂടിയാണ്. ഇതോടെയാണ് കമലിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷം ചിത്രം പുറത്തിറക്കാനുള്ള തീരുമാനത്തില്‍ രജനീകാന്ത് എത്തിയത്. രണ്ടാഴ്ചത്തെ വിശ്രമമാണ് കമല്‍ഹാസന് ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കബാലിയുടെ റിലീസ്.. ഇതിന് മുന്‍പായി കമലിന് വേണ്ടി കബാലിയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കാനാണ് രജനീകാന്തിന്‍റെ ശ്രമം.

Similar Posts