< Back
Entertainment
Entertainment
പ്രഭുവിന്റെ നായികയായി ഉര്‍വ്വശി തമിഴില്‍
|3 July 2017 12:27 AM IST
ഉന്നോട് കാ എന്ന ചിത്രത്തിലാണ് പ്രഭുവും ഉര്‍വ്വശിയും ഒരുമിക്കുന്നത്
പ്രഭുവിനെ മലയാളത്തിന് പരിചിതമെന്ന പോലെയാണ് തമിഴകത്തിന് ഉര്‍വ്വശിയും. ഇരുവരും നിരവധി മലയാളം,തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇതാദ്യമായി പ്രഭുവിന്റെ ജോഡിയായി ഉര്‍വ്വശി അഭിനയിക്കുകയാണ്. രാധാകൃഷ്ണന്‍ ഒരുക്കുന്ന ഉന്നോട് കാ എന്ന ചിത്രത്തിലാണ് പ്രഭുവും ഉര്‍വ്വശിയും ഒരുമിക്കുന്നത്. ചിത്രത്തില്‍ ആരിയും മായയും ആണ് നായികാനായകന്‍മാര്‍. ആരിയുടെ മാതാപിതാക്കളായിട്ടാണ് പ്രഭുവും ഉര്‍വ്വശിയും വേഷമിടുന്നത്.
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തനായ രാധാകൃഷ്ണ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഉന്നോട് കാ. എംഎസ് ഭാസ്കര്‍,മനോബാല,സുബ്ബു പഞ്ചു എന്നിവരാണ് മറ്റ് താരങ്ങള്‍. ക്യാമറ ശക്തി ശരവണന്‍,സംഗീതം സി സത്യ.