< Back
Entertainment
നീലക്കണ്ണുള്ള ചായ്‍വാല നായകനുമായി...നീലക്കണ്ണുള്ള ചായ്‍വാല നായകനുമായി...
Entertainment

നീലക്കണ്ണുള്ള ചായ്‍വാല നായകനുമായി...

Khasida
|
18 July 2017 3:46 PM IST

വീഡിയോ ആല്‍ബത്തിന്റെ പേരും ചായ്‍വാല

പാകിസ്താനിലെ നീലക്കണ്ണുള്ള ചായക്കച്ചവടക്കാരന്‍ അര്‍ഷദ് ഖാന്‍ വാര്‍ത്തകളില്‍ നിന്ന് മറയുന്നേയില്ല... സൌന്ദര്യം കൊണ്ട് ആദ്യം, പിന്നെ മോഡലായി.. ഇപ്പോ ഇതാ വീഡിയോ ആല്‍ബത്തില്‍ നായകനുമായിരിക്കുന്നു...

ചായ്‍വാല എന്നുതന്നെയാണ് വീഡിയോ ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേരും. ചായ്‍വാല ആയിട്ടുതന്നെയാണ് അര്‍ഷദ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ഷദിന്റെ യഥാര്‍ത്ഥ ജീവിതത്തോട് സാമ്യമുള്ള തരത്തിലാണ് ചിത്രീകരണവും. ചായ്‍വാലയുടെ സൌന്ദര്യം കണ്ട് പുരുഷന്മാര്‍ അമ്പരക്കുന്നതും സ്ത്രീകള്‍ ചുറ്റും കുടുന്നതുമാണ് വീഡിയോയുടെ പ്രമേയം.

വരികളും ഈണവും ആരെയും ആകര്‍ഷിക്കുക തന്നെ ചെയ്യും. ലില്‍ മാഫിയ മുന്ദീര്‍ ബാന്‍ഡ് തയ്യാറാക്കിയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഉമൈസ് ഖാനാണ്....

Related Tags :
Similar Posts