< Back
Entertainment
എന്തു മധുരമാണ്‌, അനുരാഗകരിക്കിന്‍ വെള്ളത്തിന്‌!എന്തു മധുരമാണ്‌, "അനുരാഗകരിക്കിന്‍ വെള്ളത്തിന്‌"!
Entertainment

എന്തു മധുരമാണ്‌, "അനുരാഗകരിക്കിന്‍ വെള്ളത്തിന്‌"!

admin
|
6 Aug 2017 11:09 PM IST

മഹേഷിന്റെ പ്രതികാരത്തിന് ശേഷം പുറത്തിറങ്ങിയ മികച്ച സിനിമയാണെന്നാണ് ഉണ്ണികൃഷ്ണന്റെ അഭിപ്രായം

മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിന് അഭിനന്ദനവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം പുറത്തിറങ്ങിയ മികച്ച സിനിമയാണെന്നാണ് ഉണ്ണികൃഷ്ണന്റെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

എന്തു മധുരമാണ്‌, "അനുരാഗകരിക്കിന്‍ വെള്ളത്തിന്‌"! മഹേഷിന്റെ പ്രതികാരത്തിന്‌ ശേഷം ഏതാണ്ട്‌ അത്രതന്നെ നൈസ്സര്‍ഗ്ഗികതയുള്ള തിരക്കഥയും ആവിഷ്ക്കാരമിടുക്കും, അകൃത്രിമമായ അഭിനയശൈലിയും കാണാന്‍ കഴിഞ്ഞു. സംവിധാനം ചെയ്ത ഖാലിദ്‌ റഹ്മാനും തിരകഥാകൃത്ത്‌ നവീന്‍ ഭാസ്ക്കറിനും, സുന്ദരമായ പശ്ചാത്തലസംഗീതം നല്‍കിയ പ്രശാന്ത്‌ പിള്ളയ്ക്കും, ക്യാമറ കൈകാര്യം ചെയ്ത ജിംഷി ഖാലിദിനും അഭിനന്ദനങ്ങള്‍! ബിജു, ആസിഫ്‌, സൗബിന്‍,ശ്രീനാഥ്‌ ഭാസി,ആശ തകര്‍ത്തു! പക്ഷെ, 'എലി'യായി നിറഞ്ഞാടിയ രജീഷ....ഒരു രക്ഷയുമില്ല....അതിഗംഭീരം...! ഷാജി നടേശനും പൃഥ്വിക്കും അഭിനന്ദനങ്ങള്‍...

Similar Posts