< Back
Entertainment
ജപ്പാനിലും ചാര്‍ലി സൂപ്പര്‍ജപ്പാനിലും ചാര്‍ലി സൂപ്പര്‍
Entertainment

ജപ്പാനിലും ചാര്‍ലി സൂപ്പര്‍

admin
|
16 Nov 2017 7:06 PM IST

ജപ്പാനീസ് സബ്‌ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചാര്‍ളി ജപ്പാനിലും തരംഗമാവുന്നു. ഈ മാസം 15നാണ് ജപ്പാനില്‍ റിലീസ് ചെയ്ത ചെയ്ത ചിത്രം കുറഞ്ഞ കാലം കൊണ്ട് ജപ്പാന്‍കാരെ കയ്യിലെടുത്തു. ജപ്പാനീസ് സബ്‌ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജപ്പാനീസ് വിതരണക്കമ്പനിയായ ഡോസൊയാണ് ചിത്രം റിലീസ് ചെയ്തത്.

ഫേസ്ബുക്ക് പേജില്‍ ജപ്പാന്‍കാരുടെ പ്രതികരണം ഡോസോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നിവിന്‍പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവുള്‍പ്പെടെയുള്ള പത്തോളം ചിത്രങ്ങള്‍ ജപ്പാനില്‍ റിലീസ് ചെയ്‌തെങ്കിലും ജപ്പാനീസ് സബ്‌ടൈറ്റിലോടെ ആദ്യമായാണ് ഒരു മലയാള ചിത്രം റിലീസ് ആവുന്നത്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ളി ദുല്‍ഖറിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. പാര്‍വതിയാണ് ചിത്രത്തിലെ നായിക. എല്ലായിടത്തു നിന്നും 40 കോടിയോളം രൂപ ഇപ്പോള്‍ തന്നെ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Similar Posts