< Back
Entertainment
ചലച്ചിത്രോത്സവം കൊടിയേറുക വര്‍ണാഭമായ കലാവിരുന്നോടെചലച്ചിത്രോത്സവം കൊടിയേറുക വര്‍ണാഭമായ കലാവിരുന്നോടെ
Entertainment

ചലച്ചിത്രോത്സവം കൊടിയേറുക വര്‍ണാഭമായ കലാവിരുന്നോടെ

Sithara
|
16 Dec 2017 1:53 PM IST

സിനിമ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന പ്രത്യേക കലാവിരുന്നും ജയചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്നും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും

വര്‍ണാഭമായ കലാവിരുന്നോടെയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സിനിമ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന പ്രത്യേക കലാവിരുന്നും ജയചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്നും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും.

കേരളം വജ്രജൂബിലി ആഘോഷിക്കുന്നത് കൂടി പരിഗണിച്ചാണ് ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള പരിപാടികളും സംവിധാനിച്ചിരിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിന്റെ ആകര്‍ഷണങ്ങളിലൊന്ന്. ഇതില്‍ 60 നര്‍ത്തകികളാണ് വേഷമിടുന്നത്.

ജയചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്നും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടാനെത്തുന്നുണ്ട്. റിതംസ് ഓഫ് മ്യൂസിക് എന്ന ട്രൂപ്പാണ് സംഗീത വിരുന്നൊരുക്കുന്നത്. അഞ്ച് മണിയോടെ കലാപരിപാടികള്‍ ആരംഭിക്കും.

Related Tags :
Similar Posts