< Back
Entertainment
Entertainment
ക്ലിന്റിലെ ആദ്യഗാനമെത്തി
|21 Dec 2017 1:24 PM IST
ഇളയരാജ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്
അത്ഭുത ബാലന്‍ ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലതാരം അലോക് ആണ് ക്ലിന്റായി വേഷമിടുന്നത്. റിമാ കല്ലിങ്കലും ഉണ്ണി മുകുന്ദനുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.