< Back
Entertainment
പുതിയ ശബ്ദവുമായി മീരാ ജാസ്മിന്‍, പത്ത് കല്‍പനകളുടെ പ്രമോ വീഡിയോ കാണാംപുതിയ ശബ്ദവുമായി മീരാ ജാസ്മിന്‍, പത്ത് കല്‍പനകളുടെ പ്രമോ വീഡിയോ കാണാം
Entertainment

പുതിയ ശബ്ദവുമായി മീരാ ജാസ്മിന്‍, പത്ത് കല്‍പനകളുടെ പ്രമോ വീഡിയോ കാണാം

Jaisy
|
14 March 2018 12:59 AM IST

അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനൊപ്പം ഗായികയായി അരങ്ങേറ്റം കുറിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ മീര

വിവാഹശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് 10 കല്‍പനകള്‍. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനൊപ്പം ഗായികയായി അരങ്ങേറ്റം കുറിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ മീര. 10 കല്‍പനകള്‍ക്ക് വേണ്ടി മീര ജാസ്മിന്‍ ആലപിച്ച പ്രൊമോ ഗാനം പുറത്തിറങ്ങി.

വേതാള ചിറകില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മീര ജാസ്മിനൊപ്പം തമിഴിലെ പ്രമുഖ റാപ് ഗായകന്‍ എം സി റൂഡും മിഥുന്‍ ഈശ്വറും ഗാനം ആലപിക്കുന്നു. റോയി പുറമടത്തിന്റെ വരികള്‍ക്ക് മിഥുന്‍ ഈശ്വര്‍ തന്നെയാണ് സംഗീതം നല്‍കിയത്. പ്രശസ്ത സിനിമ എഡിറ്റർ ഡോൺമാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തുകല്പനകള്‍'. ഷാസിയ അക്ബര്‍ എന്ന ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസറുടെ വേഷമാണ് മീരക്ക്. ഈതാദ്യമായാണ് മീര പൊലീസ് വേഷത്തിലെത്തുന്നത്. ഡേവിസ് എന്ന ഫോറസ്റ്റ് ഓഫീസറുടെ ജീവിതത്തിലേക്ക് വിക്ടര്‍ എന്നയാള്‍ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തില്‍.

‍ഡേവിസ് ജോര്‍ജിനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. ഡേവിസിന്റെ ഭാര്യ സാറയായി വേഷമിടുന്നത് കനിഹയാണ്. പ്രശാന്ത് നാരായണനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ പത്തു കല്‍പനകള്‍ ഉടന്‍ തിയറ്ററുകളിലെത്തും

Similar Posts