< Back
Entertainment
അക്ഷയകുമാറിന് ആശംസകളുമായി സ്റ്റൈല്‍ മന്നന്‍അക്ഷയകുമാറിന് ആശംസകളുമായി സ്റ്റൈല്‍ മന്നന്‍
Entertainment

അക്ഷയകുമാറിന് ആശംസകളുമായി സ്റ്റൈല്‍ മന്നന്‍

Jaisy
|
17 March 2018 7:58 PM IST

അക്ഷയുടെ പുതിയ ചിത്രമായ റസ്റ്റത്തിന് എല്ലാം വിജയാശംസകളും നേരുന്നതായി രജനി ട്വിറ്ററില്‍ കുറിച്ചു

കൂടെ അഭിനയിക്കുന്നവരെയും സിനിമാ ലോകത്തെ മറ്റ് താരങ്ങളെയും അകമഴിഞ്ഞ് പിന്തുണക്കുന്ന താരമാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. അധികമാരിലും കാണാത്ത രജനിയുടെ ഈ ഗുണം തന്നെയാണ് താരത്തിനെ വ്യത്യസ്തനാക്കുന്നതും. മറ്റ് നടന്‍മാരുടെ ചിത്രങ്ങള്‍ കാണാനും അഭിപ്രായം പറയാനും രജനി പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ കില്ലാഡി അക്ഷയ കുമാറിന്റെ പുതിയ ചിത്രത്തിന് വിജയാശംസയുമായി എത്തിയിരിക്കുകയാണ് രജനീകാന്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം ആശംസയറിയിച്ചത്. അക്ഷയുടെ പുതിയ ചിത്രമായ റസ്റ്റത്തിന് എല്ലാം വിജയാശംസകളും നേരുന്നതായി രജനി ട്വിറ്ററില്‍ കുറിച്ചു. രജനിയുടെ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് അക്ഷയ് ആണ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിനു സുരേഷ് ദേശായി ആണ് റസ്റ്റത്തിന്റെ സംവിധാനം. ഇല്യാന ഡിക്രൂസ്, ഇഷ ഗുപ്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കമാന്‍ഡര്‍ റസ്റ്റം പവ്രി എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്.

Similar Posts