< Back
Entertainment
ആരാധകരെ നന്ദി അറിയിച്ച് രജനിEntertainment
ആരാധകരെ നന്ദി അറിയിച്ച് രജനി
|19 March 2018 4:22 AM IST
ഇടവേളയില്ലാതെ ജോലി ചെയ്തതിനാല്‍ വിശ്രമം അനിവാര്യമായി വന്നുവെന്നും മകളോടൊപ്പം രണ്ടു മാസം അമേരിക്കയില്‍ അവധിക്കാലം ചെലവിടാന്‍ തീരുമാനിച്ചത് ഇതിനാലാണെന്നും
കബാലിയെ സ്വീകരിച്ചതിന് ആരാധകരെ നന്ദി അറിയിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. സംവിധായകന്‍ രഞ്ജിത്ത്, നിര്‍മ്മാതാവ് തനു, വിതരണക്കാര്‍ തുടങ്ങിയവരെ ഒരു കത്തിലൂടെയാണ് രജനീകാന്ത് തന്‍റെ നന്ദി അറിയിച്ചത്. കബാലിയുടെയും ഷങ്കറിന്‌റെ 2.0ന്‍റെയും ചിത്രീകരണത്തനായി ഇടവേളയില്ലാതെ ജോലി ചെയ്തതിനാല്‍ വിശ്രമം അനിവാര്യമായി വന്നുവെന്നും മകളോടൊപ്പം രണ്ടു മാസം അമേരിക്കയില്‍ അവധിക്കാലം ചെലവിടാന്‍ തീരുമാനിച്ചത് ഇതിനാലാണെന്നും രജനി കത്തില്‍ വ്യക്തമാക്കി. കബാലിയുടെ ജയത്തെ കുറിച്ച് അമേരിക്കയില്‍ നിന്നു തന്നെ കേട്ടിരുന്നെങ്കിലും അത് കണ്ടറിയാനായത് തനിക്ക് വലിയ സന്തോഷമാണ് നല്‍കിയിട്ടുള്ളതെന്നും രജനി കൂട്ടിച്ചേര്‍ത്തു.

