< Back
Entertainment
Entertainment
തരംഗമായി പൂമരം
|23 March 2018 9:55 PM IST
18ന് റിലീസ് ചെയ്ത വീഡിയോക്ക് 75,000ൽ അധികം 'ലൈക്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്.
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ"പൂമരം" ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. നവംബർ 18ന് റിലീസ് ചെയ്ത വീഡിയോക്ക് 75,000ൽ അധികം 'ലൈക്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ ഈ വീഡിയോ 50 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു.
ഗാനം കാണാം: