< Back
Entertainment
ഇവരൊക്കെയാണ് സല്‍മാന്‍ ഖാന്റെ ഉറ്റ സുഹൃത്തുക്കള്‍ഇവരൊക്കെയാണ് സല്‍മാന്‍ ഖാന്റെ ഉറ്റ സുഹൃത്തുക്കള്‍
Entertainment

ഇവരൊക്കെയാണ് സല്‍മാന്‍ ഖാന്റെ ഉറ്റ സുഹൃത്തുക്കള്‍

Jaisy
|
7 April 2018 4:03 AM IST

സൌഹൃദ ദിനത്തിലായിരുന്നു സിനിമയിലെ തന്റെ കൂട്ടുകാരെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞത്

സ്വതവേ സൌഹൃദങ്ങളുടെ മരുഭൂമിയാണ് ബോളിവുഡ്. പരസ്പരം സുഹൃത്തുക്കളായ താരങ്ങളുടെ കണക്ക് നോക്കിയാല്‍ വിരളമായിരിക്കും. കണ്ടാല്‍ തല്ലു കൂടുന്ന ബി ടൌണിലെ താരങ്ങള്‍ക്കിടയില്‍ അല്‍പം വ്യത്യസ്തനാണ് സുല്‍ത്താന്‍ നായകന്‍ സല്‍മാന്‍ ഖാന്‍. അധികം കൂട്ടുകാരില്ലെങ്കിലും ഉള്ളവരെല്ലാം തന്റെ ചങ്ക് ബ്രോകളാണെന്ന് താരം തുറന്നു പറയുന്നു. സൌഹൃദ ദിനത്തിലായിരുന്നു സിനിമയിലെ തന്റെ കൂട്ടുകാരെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

കിംഗ് ഖാന്‍, സഞ്ജയ് ദത്ത്, അമീര്‍ ഖാന്‍, കത്രീന കൈഫ് എന്നിവരാണ് സല്ലുവിന്റെ ഉറ്റ ചങ്ങാതികള്‍. ഇവരില്‍ സഞ്ജയ് ദത്ത് കുട്ടിക്കാലം മുതലേ തന്റെ കൂട്ടുകാരന്‍ ആണെന്നും സല്‍മാന്‍ പറയുന്നു. സൊഹാലി ഖാന്‍ പുതിയ ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചടങ്ങിലായിരുന്നു സൌഹൃദങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

Similar Posts