< Back
Entertainment
Entertainment

മമ്മൂട്ടിയേയും കസബയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് പാര്‍വതി

Subin
|
8 April 2018 3:42 PM IST

കസബയിലെ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളെയാണ് പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചത്.

മമ്മൂട്ടി നായകനായുള്ള മലയാള ചിത്രം കസബയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിനിമാ നടി പാര്‍വതി. കസബയിലെ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളെയാണ് പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചത്. ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപണ്‍ ഫോറത്തിനിടെയായിരുന്നു പാര്‍വതിയുടെ പരസ്യ വിമര്‍ശം.

ഇപ്പോള്‍ അടുത്തിറങ്ങിയ ഒരു ചിത്രമെന്നാണ് ആദ്യം പാര്‍വതി കസബയെ വിശേഷിപ്പിച്ചത്. എന്നാല്‍ അതേ വേദിയിലുണ്ടായിരുന്ന സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് പാര്‍വതി പറയുകയായിരുന്നു. ആ ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവിചാരിതമായി കാണേണ്ടി വന്ന ചിത്രമെന്നാണ് കസബയെ പാര്‍വതി വിശേഷിപ്പിച്ചത്.

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ മലയാളത്തിലെ മഹാനടന്‍ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു സിനിമയിലെ നായകന്‍ ഈ രീതിയില്‍ പറയുമ്പോള്‍ അത് സമൂഹത്തെ സ്വാധീനിക്കും. ഇത് നിരവധി പേര്‍ക്ക് സ്ത്രീകളോട് അതേ രീതിയില്‍ പെരുമാറുന്നതിനുള്ള പ്രേരണ നല്‍കുന്നതിന് തുല്യമാണെന്നും പാര്‍വതി പറഞ്ഞു.

Similar Posts