< Back
Entertainment
റിച്ചിയെ വിമര്‍ശിച്ച രൂപേഷിന് പൊങ്കാലയിട്ട് ആരാധകര്‍; ഒടുവില്‍ താരത്തിന്റെ മാപ്പ് പറച്ചില്‍റിച്ചിയെ വിമര്‍ശിച്ച രൂപേഷിന് പൊങ്കാലയിട്ട് ആരാധകര്‍; ഒടുവില്‍ താരത്തിന്റെ മാപ്പ് പറച്ചില്‍
Entertainment

റിച്ചിയെ വിമര്‍ശിച്ച രൂപേഷിന് പൊങ്കാലയിട്ട് ആരാധകര്‍; ഒടുവില്‍ താരത്തിന്റെ മാപ്പ് പറച്ചില്‍

Jaisy
|
12 April 2018 11:13 AM IST

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി

നിവിന്‍ പോളി നായകനായ തമിഴ് ചിത്രം റിച്ചിയെ വിമര്‍ശിച്ച നടന്‍ രൂപേഷ് പീതാംബരന് പൊങ്കാലയിട്ട് നിവിന്‍ ഫാന്‍സുകാര്‍. ഒടുവില്‍ ആക്രമണം സഹിക്കവയ്യാതെ രുപേഷ് മാപ്പ് പറഞ്ഞു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം.

പോസ്റ്റിന് പിന്നാലെ നിവിന്‍ ഫാന്‍സുകാര്‍ കമന്റുകളുമായെത്തി. കൂടെ നില്‍ക്കുന്നവരുടെ കാലുവാരുന്നതാണടാ നിന്റെയൊക്കെ സ്വഭാവമെന്ന് ആരാധകര്‍ പറഞ്ഞു. നീരജ് മാധവിന്റെയോ ടൊവിനോയുടെയോ ചിത്രമായിരുന്നെങ്കില്‍ ഇങ്ങിനെ വിമര്‍ശിക്കില്ലായിരുന്നുവെന്നുമുള്ള കമന്റുകളുമുണ്ടായിരുന്നു. ഒടുവില്‍ ആരാധകര്‍ അതിരുവിട്ടപ്പോള്‍ തന്നെ തെറിവിളിച്ചുകൊണ്ടുള്ള ആരാധകന്റെ മെസേജ് രൂപേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നിവിന്‍പോളിയെ മെന്‍ഷന്‍ ചെയ്ത് ‘നിന്റെ ആരാധകരോട് പറഞ്ഞേക്ക്, ഞാന്‍ ഉളിദവരു കണ്ടതേ എന്ന ചിത്രത്തെ പ്രശംസിച്ചതാണ്. റിച്ചിയെ ഞാന്‍ തരംതാഴ്ത്തി പറഞ്ഞതല്ല’ എന്ന് രൂപേഷ് പറഞ്ഞു.

വീണ്ടും പ്രശ്‌നങ്ങള്‍ വഷളായപ്പോള്‍ മാപ്പ് പറഞ്ഞ് രൂപേഷ് രംഗത്തെത്തി. എന്റെ പ്രതികരണം പലരെയും വിഷമിപ്പിച്ചു. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്’. രൂപേഷ് കുറിച്ചു.

Similar Posts