< Back
Entertainment
ലാലിനെ വിടാതെ പിന്തുടര്‍ന്ന് കെആര്‍കെ, പ്രഭാസ് ആണ് ഭീമനാകേണ്ടതെന്ന് താരംലാലിനെ വിടാതെ പിന്തുടര്‍ന്ന് കെആര്‍കെ, പ്രഭാസ് ആണ് ഭീമനാകേണ്ടതെന്ന് താരം
Entertainment

ലാലിനെ വിടാതെ പിന്തുടര്‍ന്ന് കെആര്‍കെ, പ്രഭാസ് ആണ് ഭീമനാകേണ്ടതെന്ന് താരം

Jaisy
|
16 April 2018 9:04 PM IST

തന്നെ തെറിവിളിച്ച ലാല്‍ ആരാധകരെയും കെആര്‍കെ വെറുതെ വിട്ടില്ല.

മോഹന്‍ലാലിനെ അങ്ങിനെയാന്നും വിടാനുള്ള ഭാവമില്ല ബോളിവുഡ് താരം കെആര്‍കെക്ക്. ലാല്‍ ആരാധകരുടെ തെറിവിളി കൂടിയായപ്പോള്‍ മോഹന്‍ലാലിനെതിരെയുള്ള ആക്രമണം താരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലാലിന്റെ ഫോട്ടോയും വീഡിയോയും ഒക്കെ ഷെയര്‍ ചെയ്തുകൊണ്ടാണ് കെആര്‍കെയുടെ അധിക്ഷേപം. ലാല്‍ അല്ല ബാഹുബലി താരം പ്രഭാസ് ആണ് മഹാഭാരതത്തിലെ ഭീമനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്നാണ് കെആര്‍കെയുടെ പുതിയ കണ്ടെത്തല്‍.

There is only one super star Prabhas (Bahubali) in India, who can play my favourite character greatest Bheem of #Mahabharata! Good night!🙏

— KRK (@kamaalrkhan) April 19, 2017

തന്നെ തെറിവിളിച്ച ലാല്‍ ആരാധകരെയും കെആര്‍കെ വെറുതെ വിട്ടില്ല. വിഡ്ഢികള്‍ എന്ന് വിളിച്ചുകൊണ്ടാണ് ആരാധകരെ തെറിവിളിച്ചത്. കെആര്‍കെയ്ക്കെതിരെ ട്വിറ്റിലും ഫേസ്ബുക്കിലും ചീത്തവിളികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമാരംഗത്തു നിന്നും സൈജു കുറുപ്പ് അടക്കമുള്ള താരങ്ങള്‍ വിവാദ ട്വീറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഛോട്ടാഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനെ അവതരിപ്പിക്കുമെന്നായിരുന്നു കെആര്‍കെ ട്വിറ്ററില്‍ കുറിച്ചത്. നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി വെറുതെ പണം കളയുകയാണെന്നും കെആര്‍കെ കളിയാക്കിയിരുന്നു. ട്വീറ്റ് ചെയ്തത് മാത്രമേ കെആര്‍കെക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. പിന്നെ ഉണ്ടായത് ലാല്‍ ആരാധകരുടെ ആക്രമണമായിരുന്നു. മുന്‍പ് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കും സൊനാക്ഷി സിന്‍ഹക്കുമെതിരെ കെആര്‍കെ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അന്ന് സൊനാക്ഷി മാത്രമാണ് പ്രതികരിച്ചത്. ഇതാദ്യമായിട്ടാണ് കെആര്‍കെ ഇത്തരമൊരു ആക്രമണം നേരിടുന്നത്.

Related Tags :
Similar Posts