< Back
Entertainment
ഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹ
Entertainment

ഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹ

Jaisy
|
18 April 2018 10:39 AM IST

കനിഹയും ഭര്‍ത്താവ് ശ്യാമും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമാതാരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ പതിവാകുമ്പോള്‍ അതിലേക്ക് തന്റെ ജീവിതം വലിച്ചിടരുതെന്ന മുന്നറിയിപ്പുമായി കനിഹ. ഫേസ്ബുക്കിലൂടെയാണ് കനിഹ രംഗത്തെത്തിയത്. കനിഹയും ഭര്‍ത്താവ് ശ്യാമും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എട്ട് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. സന്തോഷമുള്ള കുടുംബമാണ് ഞങ്ങളുടേത്, അഞ്ച് വയസുള്ള ഒരു മകനും ഞങ്ങള്‍ക്കുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കുക, ഞാനെന്റെ ഭര്‍ത്താവ് ശ്യാമുമായി പ്രണയത്തിലാണ്...കനിഹ കുറിച്ചു.

Similar Posts