< Back
Entertainment
ചെങ്കോലിലെ സേതുമാധവന്‍ ഇപ്പോഴും വേട്ടയാടുന്നതായി പൃഥ്വിരാജ്Entertainment
ചെങ്കോലിലെ സേതുമാധവന്‍ ഇപ്പോഴും വേട്ടയാടുന്നതായി പൃഥ്വിരാജ്
|21 April 2018 12:50 AM IST
ട്വിറ്ററിലൂടെയായിരുന്നു പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം

ഒരു തവണ കണ്ടാല്‍ വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതായിരുന്നു സേതുമാധവനും അയാളുടെ നഷ്ട ദുഖത്തിന്റെ ആഴവും. ലോഹിതദാസിന്റെ ശക്തമായ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവനെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. ആ കഥാപാത്രം ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് യുവനടന്‍ പൃഥ്വിരാജ്. ചെങ്കോലിനോളം ശ്രദ്ധ കിട്ടാതെ പോയ ഒരു രണ്ടാം ഭാഗം മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും പൃഥ്വി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം.
എന്തുകൊണ്ടാണ് 'ചെങ്കോലി’ലെ സേതുമാധവന്‍ ‘കിരീട’ത്തിലെ സേതുമാധവനേക്കാള്‍ എന്നെ വേട്ടയാടുന്നത്? ഇത്രത്തോളം ശ്രദ്ധ കിട്ടാതെപോയ ഒരു രണ്ടാം ഭാഗം ഉണ്ടായിട്ടില്ല പൃഥ്വി കുറിച്ചു.