< Back
Entertainment
വിക്രം സാറുമായി താരതമ്യം ചെയ്യല്ലേ....ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാവിക്രം സാറുമായി താരതമ്യം ചെയ്യല്ലേ....ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാ
Entertainment

വിക്രം സാറുമായി താരതമ്യം ചെയ്യല്ലേ....ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാ

admin
|
21 April 2018 12:46 AM IST

ഫേസ്ബുക്കിലൂടെ ആയിരുന്നു സുരാജിന്റെ പ്രതികരണം

''വിക്രം സാറുമായിട്ടൊക്കെ എന്നെ കമ്പയര്‍ ചെയ്യണോ... ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാ തള്ള് തള്ള്....''കണ്ടിട്ട് ഒന്നു മനസിലാകുന്നില്ല അല്ലേ. പിതാമഹനിലെ വിക്രത്തിന്റെ അഭിനയവുമായി തന്നെ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോള്‍ മോളിവുഡിന്റെ ട്രോള്‍ കണ്ടുള്ള നമ്മുടെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് പ്രതികരണമായിരുന്നു ഇത്. ഒരു ഡയലോഗ് പോലും പറയാതെ നാഷണല്‍ അവാര്‍ഡ് വാങ്ങിയ വിക്രം മാസ് ആണെങ്കില്‍ കോമഡി നടന്‍ ആയിട്ടും ചെയ്ത ആദ്യത്തെ സീരിയസ് റോളില്‍ തന്നെ ഒരു ഡയലോഗ് പോലും പറയാതെ നാഷണല്‍ അവാര്‍ഡ് വാങ്ങിയ സുരാജേട്ടന്‍ മരണ മാസ് അല്ലേ?? എന്നായിരുന്നു ട്രോള്‍. സംഗതി എന്തായാലും സുരാജിന് നന്നേ പിടിച്ചു. പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സുരാജിന്റെ പ്രതികരണം.

Thanks Troll Mollywood :-) വിക്രം സാറുമായിട്ടൊക്കെ എന്നെ കമ്പയർ ചെയ്യണോ... ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാ തള്ള് തള്ള്....

Posted by Suraj Venjaramoodu on Wednesday, April 6, 2016
Similar Posts