< Back
Entertainment
ജിഷയുടെ അമ്മയ്ക്കൊപ്പം നടി മീരാ ജാസ്‍മിന്റെ വാര്‍ത്താസമ്മേളനംജിഷയുടെ അമ്മയ്ക്കൊപ്പം നടി മീരാ ജാസ്‍മിന്റെ വാര്‍ത്താസമ്മേളനം
Entertainment

ജിഷയുടെ അമ്മയ്ക്കൊപ്പം നടി മീരാ ജാസ്‍മിന്റെ വാര്‍ത്താസമ്മേളനം

Khasida
|
24 April 2018 3:46 AM IST

ജിഷയുടെ കൊലപാതകം വേദനിപ്പിച്ചെന്ന് മീര

സിനിമയുടെ പ്രചാരണത്തിന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കൂട്ടി നടി മീരാ ജാസ്മിന്റെ വാര്‍ത്താ സമ്മേളനം. തന്റെ പുതിയ ചിത്രമായ 10 കല്‍പ്പനകള്‍ക്ക് കേരളത്തിലെ സമകാലീന സംഭവങ്ങളുമായുള്ള സാമ്യം യാദൃശ്ചികമാണെന്ന് മീര ജാസ്മിന്‍ പറഞ്ഞു.

ഒരിടവേളക്ക് ശേഷം ശേഷം മീര ജാസ്മിന്‍ മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് 10 കല്‍പ്പനകള്‍. ജിഷ കൊലപാതകവും സൌമ്യ വധക്കേസുമായി ചിത്രത്തിന്റെ പ്രമേയത്തിനുള്ള സാമ്യം തികച്ചും യാദൃശ്ചികമാണെന്ന് മീരാ ജാസ്മിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളെ രൂക്ഷമായാണ് മീര വിമര്‍ശിച്ചത്.

ജിഷയുടെ അമ്മ രാജേശ്വരിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു. അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിക്കുന്ന ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നടന്‍ അനൂപ് മേനോന്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ഡോണ്‍ മാക്സ്, നിര്‍മാതാവ് ജിജി അഞ്ചാനി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Tags :
Similar Posts