< Back
Entertainment
മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവുമായി പിന്‍നിലാവ്മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവുമായി പിന്‍നിലാവ്
Entertainment

മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവുമായി പിന്‍നിലാവ്

Khasida
|
24 April 2018 3:41 AM IST

ഒഎന്‍വി കുറുപ്പ്, കാവാലം നാരായണപണിക്കര്‍, കല്‍പന, കലാഭവന്‍ മണി, ടി എ റസാഖ്, രാജേഷ് പിള്ള, ജിഷ്ണു...

2016ല്‍ ഓര്‍മയിലേക്ക് മറഞ്ഞ കലാകാരന്മാര്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ അനുസ്മരണം.. പിന്‍നിലാവ് എന്ന പേരില്‍ ചലച്ചിത്ര അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.. സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കവെ പലരും വികാരാധീരരായി

ഒഎന്‍വി കുറുപ്പ്, കാവാലം നാരായണപണിക്കര്‍, കല്‍പന, കലാഭവന്‍ മണി, ടി എ റസാഖ്, രാജേഷ് പിള്ള, ജിഷ്ണു... അങ്ങനെ കാലയവനികക്കുള്ളില്‍ മറഞ്ഞവരെ കുറിച്ചുള്ള ഓര്‍മകള്‍ നിറഞ്ഞതായിരുന്നു ശ്രീ തീയറ്ററിലെ സായന്തനം..

കലാഭവന്‍ മണി, കല്‍പന, ടി എ റസാഖ് എന്നിവരെകുറിച്ച് എഴുതിയ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കല്‍പനയെ കുറിച്ച് ദീദി ദാമോദരന്‍ എഴുതിയ പുസ്തകം കല്‍പനയുടെ മകള്‍ ശ്രീമയിയുടെ സാന്നിധ്യത്തിലാണ് കെപിഎസി ലളിത ഡബിംഗ് താരം ഭാഗ്യലക്ഷ്മിക്ക് നല്‍കിയത്.. അന്തരിച്ചവരെകുറിച്ചുള്ള ഓര്‍മചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ ഐ വി ശശി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, നടന്‍ ജിഷ്ണുവിന്റെ പിതാവ് രാഘവന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Tags :
Similar Posts