< Back
Entertainment
Entertainment

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയാകും

Sithara
|
24 April 2018 1:56 PM IST

ബോളിവുഡ് താരം വിദ്യാബാലന്‍ പിന്‍മാറിയതോടെയാണ് മഞ്ജു വാര്യര്‍ നായികയാവുന്നത്

മാധവികുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവും. ബോളിവുഡ് താരം വിദ്യാബാലന്‍ പിന്‍മാറിയതോടെയാണ് മഞ്ജു വാര്യര്‍ നായികയാവുന്നത്. വിദ്യാബാലന്‍ പിന്‍മാറിയത് ഒരുപക്ഷേ ബാഹ്യഇടപെടല്‍ മൂലമാകാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പാണ് മാധവികുട്ടിയുടെ ജീവിതത്തെ അഭ്രപാളിയിലെത്തിക്കാനുള്ള ശ്രമം കമല്‍ ആരംഭിച്ചത്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് നായികയായി നിശ്ചയിച്ച വിദ്യാബാലന്‍ പെട്ടെന്ന് പിന്‍മാറിയത്. ഇതിന്ശേഷം നിരവധിപേരെ പിരിഗണിച്ചശേഷമാണ് ആമി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരെ നായികയാക്കാന്‍ തീരുമാനിച്ചത്.

എസ്എംഎസ് വഴിയാണ് പിന്‍മാറിയകാര്യം വിദ്യ അറിയിച്ചത്. നേരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബാഹ്യ ഇടപെടലുകളാവാം കാരണമെന്ന് കരുതുന്നതായും കമല്‍ പറഞ്ഞു. വിദ്യാബാലനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് നിര്‍മാതാവും അറിയിച്ചു.

ചിത്രം പൂര്‍ണമായും മാധവികുട്ടിയുടെ ജീവതത്തോട് നീതി പുലര്‍ത്തും. ഇത് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഭയക്കുന്നില്ലെന്ന് കമല്‍ പറഞ്ഞു. ഒറ്റപ്പാലം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്. മാര്‍ച്ച് 20ന് ശേഷം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

Related Tags :
Similar Posts