< Back
Entertainment
പൊട്ടിച്ചിരിയുടെ നുണക്കഥകളുമായി കിംഗ് ലയര്‍ വെള്ളിയാഴ്ച എത്തുംപൊട്ടിച്ചിരിയുടെ നുണക്കഥകളുമായി കിംഗ് ലയര്‍ വെള്ളിയാഴ്ച എത്തും
Entertainment

പൊട്ടിച്ചിരിയുടെ നുണക്കഥകളുമായി കിംഗ് ലയര്‍ വെള്ളിയാഴ്ച എത്തും

admin
|
24 April 2018 9:39 AM IST

22 വര്‍ഷത്തെ ഇടവേളക്ക് ശേഷം സിദ്ദീഖ് - ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് കിംഗ് ലയര്‍

സിദ്ദീഖ് - ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കിംഗ് ലയര്‍ നാളെ തീയറ്ററുകളിലെത്തും. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മഡോണയാണ് നായിക.. ഇരുവര്‍ക്കുമൊപ്പം വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്..

22 വര്‍ഷത്തെ ഇടവേളക്ക് ശേഷം സിദ്ദീഖ് - ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് കിംഗ് ലയര്‍. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഥ എഴുതിയത് സിദ്ദീഖ് ആണ്.. ഒരു നുണയന്റെ കഥ എന്ന ടാഗ്‌ലൈനുമായെത്തുന്ന കിംഗ്‌ ലയര്‍ പാത്തോളജിക്കല്‍ ലയിംഗ് എന്ന രോഗം ബാധിച്ചയാളുടെ കഥയാണ് പറയുന്നത്. സത്യനാരായണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നു.

മഡോണയാണ് ചിത്രത്തില്‍ നായിക.. മുന്‍ മിസ് ഇന്ത്യ നാടാഷ സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.. ലാല്‍, ആശാ ശരത്, ജോയ് മാത്യു, സിദ്ദീഖ്, ബാലു വര്‍ഗീസ്, സൌബിന്‍ ഷാഹിര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അലക്സ് പോള്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.. ദീപക് ദേവാണ് പശ്ചാത്തലസംഗീതം. ഡാനി ബൂണിന്റെ ഫ്രഞ്ച് ചിത്രം സൂപ്പര്‍കോണ്‍ഡ്രിയാകില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിംഗ് ലയര്‍ ഒരുക്കിയത്. മറ്റു വിഷു റിലീസുകള്‍ക്ക് മുന്‍പേ തിയറ്ററുകള്‍ കീഴടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിഷുവിന് രണ്ടാഴ്ച മുന്‍പേ കിംഗ് ലയര്‍ എത്തുന്നത്

Similar Posts