< Back
Entertainment
സ്നേഹത്തിന്റെ സൂഫി ഗാനവുമായി രഞ്ജിനി ജോസ്സ്നേഹത്തിന്റെ സൂഫി ഗാനവുമായി രഞ്ജിനി ജോസ്
Entertainment

സ്നേഹത്തിന്റെ സൂഫി ഗാനവുമായി രഞ്ജിനി ജോസ്

Ubaid
|
28 April 2018 12:23 AM IST

രഞ്ജിനി തന്നെയാണ് ആല്‍ബത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും

സ്നേഹത്തിന്റെ സൂഫി ഗാനവുമായാണ് പിന്നണി ഗായിക രഞ്ജിനി ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. രഞ്ജിനിയുടെ പുതിയ സംഗീത ആല്‍ബം അനല്‍ ഹഖിന്‍റെ ലോഞ്ച് കൊച്ചിയില്‍ നടന്നു.

രഞ്ജിനി തന്നെയാണ് ആല്‍ബത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും. ഞാന്‍ തന്നെയാണ് സത്യം എന്നാണ് അനല്‍ ഹഖ് എന്ന അറബി വാക്കിന്റെ അര്‍ഥം. സൂഫിസത്തിന്റെ ഈ തത്വത്തെ ആധാരമാക്കിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. നബിയോടുള്ള ആത്മീയ പ്രണയമാണ് ആല്‍ബത്തിന്റെ പ്രമേയം.

രഞ്ജിനി ജോസ് തന്നെയാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും. അമ്പിളി എസ് രംഗന്‍ സംവിധാനം ചെയ്ത ആല്ബത്തിനായി ദൃശ്യങ്ങളൊരുക്കിയത് നീല്‍ ഡികൂഞ്ഞ ആണ്. പ്രേമത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം പകര്ന്നത് സന്തോഷ് ചന്ദ്രനാണ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്ത് നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുത്തു. അനല് ഹഖ് നബിദിനത്തില്‍ പ്രേക്ഷകരിലേക്കെത്തും.

Similar Posts