< Back
Entertainment
അഭയാര്‍ത്ഥി ജീവിതങ്ങളെക്കുറിച്ച് എം.ബി.എല്‍ മീഡിയ സ്കൂള്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നുഅഭയാര്‍ത്ഥി ജീവിതങ്ങളെക്കുറിച്ച് എം.ബി.എല്‍ മീഡിയ സ്കൂള്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു
Entertainment

അഭയാര്‍ത്ഥി ജീവിതങ്ങളെക്കുറിച്ച് എം.ബി.എല്‍ മീഡിയ സ്കൂള്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

Ubaid
|
28 April 2018 6:52 PM IST

നവംബര്‍ 4ന് വെള്ളിയാഴ്ച എം.ബി.എല്‍ മീഡിയ സ്‌കൂളില്‍ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്

അഭയാര്‍ത്ഥി പ്രതിസന്ധിയെ പ്രമേയമാക്കി എം.ബി.എല്‍ മീഡിയ സ്‌കൂളിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര സംഘടിപ്പിക്കുന്നു. ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മേളയില്‍ അഭയാര്‍ത്ഥി ജീവിതങ്ങളെ കുറിച്ച് പറയുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 4ന് വെള്ളിയാഴ്ച എം.ബി.എല്‍ മീഡിയ സ്‌കൂളില്‍ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാതി 9വരെയാണ് മേളയുടെ സമയം.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

ബോഡീസ് ഫോര്‍ സെയില്‍, ഷേക്ക്‌സ്പിയര്‍ ഇന്‍ സാതരി, വേള്‍ഡ് കപ്പ്, എ മോസ്റ്റ് വാണ്ടഡ് മാന്‍, വാട്ടര്‍മാര്‍ക്ക്, വെന്‍ ഐ സോ യൂ, ഹോട്ടല്‍ റുവാണ്ട

അഭയാര്‍ത്ഥികളാക്കപ്പെട്ട കുട്ടികളെ കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിര്‍ദേശിച്ച ഷോര്‍ട്ട്ഫിലുമുകളും മേളയില്‍
പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 00919846716105

Related Tags :
Similar Posts