< Back
Entertainment
ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങിഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങി
Entertainment

ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങി

Sithara
|
28 April 2018 6:33 AM IST

25 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്ലൈമാക്സ് ഷൂട്ട്. രാത്രിവെളിച്ചത്തിലാണ് ക്ലൈമാക്സ് ചിത്രീകരണം

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോനൊരുക്കുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം തുടങ്ങി. ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്സ് ഒരുക്കിത്തുടങ്ങിയെന്ന കാര്യം സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ മെയ്ക്കിങ് വീഡിയോയും സംവിധായകന്‍ പങ്കുവെച്ചു.

ഒടിയന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. 25 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്ലൈമാക്സ് ഷൂട്ട്. രാത്രിവെളിച്ചത്തിലാണ് ക്ലൈമാക്സ് ചിത്രീകരണമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് വീഡിയോയും പങ്കുവെച്ചിട്ടണ്ട് സംവിധായകന്‍.

പാലക്കാടും വാരാണസിയിലുമായിരുന്നു ഒടിയന്റെ ചിത്രീകരണം. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായെത്തുന്ന ചിത്രം, ലാലിന്റെ വ്യത്യസ്ത ലുക്ക് കൊണ്ടും പേരു കൊണ്ടുമെല്ലാം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു‍.

മഞ്ജുവാണ് നായിക. പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. പുലിമുരുകന്‍റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രം പ്രേക്ഷരിലേക്കെത്തും.

Related Tags :
Similar Posts