< Back
Entertainment
മഞ്ജുവിനൊപ്പം അമല തിരിച്ചുവരുന്നുമഞ്ജുവിനൊപ്പം അമല തിരിച്ചുവരുന്നു
Entertainment

മഞ്ജുവിനൊപ്പം അമല തിരിച്ചുവരുന്നു

Jaisy
|
29 April 2018 7:08 PM IST

രണ്ട് സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് കെയര്‍ഓഫ് സൈറാബാനു എന്നാണ്

എങ്ങിനെ മറക്കും എന്റെ സൂര്യപുത്രി എന്ന ചിത്രത്തിലെ തെറിച്ച നായികയെ. പാട്ടും കൂത്തും തല്ലിപ്പൊളിയുമായി വന്ന് അവസാനം ഒരു നൊമ്പരമായി മാറിയ മായാവിനോദിനി. വീണ്ടും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അമലയെ നാം കണ്ടു. വിവാഹത്തോടെ അഭിനയത്തോടെ വിട പറഞ്ഞ അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അതും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം.

രണ്ട് സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് കെയര്‍ഓഫ് സൈറാബാനു എന്നാണ്. മഞ്ജു വീട്ടമ്മയായും അമല അഭിഭാഷകയായുമെത്തുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായിരുന്ന ആന്റണി സോണിയാണ് സംവിധാനം. റേഡിയോ ജോക്കിയായ ആര്‍ജെ ഷാന്‍ ആണ് തിരക്കഥ. നേരത്തെ മുരളിഗോപി-അരുണ്‍കുമാര്‍ അരവിന്ദ് പ്രോജക്ടില്‍ അമല അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു.

1991ല്‍ റിലീസ് ചെയ്ത ഉള്ളടക്കമായിരുന്നു അമലയുടെ ആദ്യ ചിത്രം. പിന്നീടാണ് സൂപ്പര്‍ഹിറ്റായി മാറിയ എന്റെ സൂര്യപുത്രിയില്‍ അഭിനയിക്കുന്നത്. കിലുക്കത്തില്‍ രേവതി അഭിനയിച്ചിരുന്ന റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് അമലയെയായിരുന്നു. എന്നാല്‍ തിരക്ക് മൂലം അമല കിലുക്കം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

Similar Posts