< Back
Entertainment
രാജ്യാന്തര ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുരാജ്യാന്തര ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു
Entertainment

രാജ്യാന്തര ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു

Ubaid
|
29 April 2018 8:08 AM IST

രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു

പതിനാറാമത് രാജ്യാന്തര ഡോക്കുമെന്‍ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇവ. കേന്ദ്രവാർത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. രോഹിത് വെമുല, കശ്‍മീർ, ജെഎൻയു എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. 'ഇൻ ദ ഷെയ്ഡ് ഓഫ് ഫാലൻ ചിനാർ' (കശ്മീർ വിഷയം) 'മാർച്ച്, മാർച്ച്, മാർച്ച്' (ജെഎൻയു പ്രക്ഷോഭം), ദ അൺബെയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്നസ് ( രോഹിത് വെമുല വിഷയം) എന്നീ ചിത്രങ്ങളാണ് നിരോധിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നിരോധിച്ചത്. രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു.

Similar Posts