< Back
Entertainment
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കുംദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
Entertainment

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

Ubaid
|
30 April 2018 1:50 PM IST

സംവിധായകന്‍ പ്രിയദര്‍ശനാണ് ജൂറി അധ്യക്ഷന്‍

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11മണിക്ക് ഡല്‍ഹിയില്‍ വെച്ചാണ് പ്രഖ്യാപനം നടക്കുക. അക്ഷയ്കുമാര്‍ ചിത്രം എയര്‍ലിഫ്റ്റ്, രാം മാധവ്‌നിയുടെ നീര്‍ജ, ഹന്‍സല്‍ മേത്തയുടെ അലിഗഢ്, അശ്വിനി അയ്യര്‍ തിവാരിയുടെ നീല്‍ ബട്ടേ സനാട്ട, അനു മേനോന്റെ വെയ്റ്റിംഗ്, റിബു ദാസ്ഗുപ്തയുടെ ടീത്രീന്‍, തപ്‍സി പന്നുവിന്റെ പിങ്ക്, ആമിര്‍ഖാന്റെ ദങ്കല്‍ തുടങ്ങിയ ചിത്രങ്ങളാണ് ബോളീവുഡില്‍ നിന്ന് അവാര്‍ഡ് പ്രതീക്ഷയിലുള്ളത്. മലയാളത്തില്‍ നിന്നും തമിഴില് നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ഉള്ളത്. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. സംവിധായകന്‍ പ്രിയദര്‍ശനാണ് ജൂറി അധ്യക്ഷന്‍.

Similar Posts