< Back
Entertainment
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചുEntertainment
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
|1 May 2018 8:01 AM IST
മികച്ച നടിക്കുള്ള രജത കമലം മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലെ അഭിനയത്തിന് സുരഭി ഏറ്റുവാങ്ങി
അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി സമ്മാനിച്ചു. മികച്ച നടിക്കുള്ള രജത കമലം മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലെ അഭിനയത്തിന് സുരഭി ഏറ്റുവാങ്ങി. പ്രത്യേക പരാമര്‍ശത്തിന് മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് ഏഴ് പേര്‍ പുരസ്കാരം സ്വീകരിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ആതിഷ് പ്രവീണ്‍ ഏറ്റുവാങ്ങി. റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുസ്കാരം ഏറ്റുവാങ്ങി.
