< Back
Entertainment
ദുല്‍ഖറിന്റെ നൂറ് ദിവസങ്ങള്‍ തെലുങ്കിലേക്ക്ദുല്‍ഖറിന്റെ നൂറ് ദിവസങ്ങള്‍ തെലുങ്കിലേക്ക്
Entertainment

ദുല്‍ഖറിന്റെ നൂറ് ദിവസങ്ങള്‍ തെലുങ്കിലേക്ക്

admin
|
3 May 2018 12:14 AM IST

മൊഴിമാറ്റം നടത്തിയാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും നായികനായകന്‍മാരായ 100 ഡേയ്സ് ഓഫ് ലവ് തെലുങ്കിലേക്ക്. മൊഴിമാറ്റം നടത്തിയാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റൊമാന്‍സ് റിട്ടേണ്‍സ് എന്ന് ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററിലെത്തുക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ജുലൈ 13ന് ഹൈദരാബാദില്‍ നടക്കും. ഗോവിന്ദ് മേനോനാണ് തെലുങ്കില്‍ സംഗീതം പകരുന്നത്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്നത്തിന്റെ ഹിറ്റ് ചിത്രമായ ഓകെ ബംഗാരത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതരാണ് ദുല്‍ഖറും നിത്യയും. അതുകൊണ്ട് തന്നെ ചിത്രത്തെ രണ്ട് കയ്യും നീട്ടി തെലുങ്കര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു 100 ഡേയ്സ് ഓഫ് ലവ്. ഹിറ്റ് ജോഡികള്‍ ഒരുമിച്ചെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ 100 ഡേയ്സിന് സാധിച്ചില്ല. വിനീത്, പ്രവീണ, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ശേഖര്‍ മേനോന്‍ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.

Similar Posts