ഫിലിം ഫെയര്‍ അവാര്‍ഡിന് ഇത്തവണ കേരളത്തില്‍ നിന്ന് 'അവനി'യുംഫിലിം ഫെയര്‍ അവാര്‍ഡിന് ഇത്തവണ കേരളത്തില്‍ നിന്ന് 'അവനി'യും
|ഇതാദ്യമായാണ് ഫിലിം ഫെയര്‍ അവാര്‍ഡിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിമുകളുടെ മത്സരം സംഘടിപ്പിക്കുന്നത്.

ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് മാറ്റുരയ്ക്കാന്‍ കേരളത്തില്‍ നിന്ന് ഒരു കുഞ്ഞുചിത്രവും. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്ത അവനി എന്ന ഹ്രസ്വചിത്രമാണ് ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ ഭാഗമാകുന്നത്.
ഇതാദ്യമായാണ് ഫിലിം ഫെയര്‍ അവാര്‍ഡിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിമുകളുടെ മത്സരം സംഘടിപ്പിക്കുന്നത്. 1500 ഓളം എന്‍ട്രികളില്‍ നിന്ന് അവസാന റൌണ്ടിലെത്തിയ 44 ചിത്രങ്ങളില്‍ ഒന്നാണ് അവനി.
ഗൌരി ഷിന്‍ഡെ, കരണ്‍ ജോഹര്‍, മേഘ്ന ഗുല്‍സര്‍സ, വിദ്യാബാലന്‍, സോയ അക്തര്‍, കബീര്‍ ഖാന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. മികച്ച നടന്‍, മികച്ച നടി, മികച്ച കഥാചിത്രം, മികച്ച കഥേതര ചിത്രം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പ്രേക്ഷകര്‍ക്ക് മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ വോട്ടിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവനിക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്കുക.
കോമഡി, ഡ്രാമ, ഹൊറര്‍, സോഷ്യല്‍, ഡോക്യുമെന്ററി എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലുള്ള ചിത്രങ്ങളാണ് മത്സരത്തിന്റെ ഭാഗമായിട്ടുള്ളത്. അവനി ഇടം പിടിച്ചിരിക്കുന്നത് സോഷ്യല്‍ വിഭാഗത്തിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ് ഹരീഷാണ് അവനിയുടെ സംവിധായകന്‍. ഒക്ടോബര്‍ 26 നാണ് അവനി യുട്യൂബില്‍ റിലീസ് ചെയ്തത്.
അവനി എന്ന വാക്കിനര്‍ഥം ഭൂമിയെന്നാണ്.. വാക്കിന് സ്ത്രീത്വവുമായി ഉള്ള ബന്ധമാണ് അവനി എന്ന കൊച്ചു ടെലിഫിലിം പറയാതെ പറയുന്നത്. രണ്ടര മിനിറ്റിനുള്ളില്‍ ദൃശ്യങ്ങള്‍കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയാന്‍ കഴിയുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ തെളിയിച്ചിരിക്കുന്നു. ഒരു വല്ലാത്ത നടുക്കം ചിത്രം കണ്ടുകഴിയുന്ന പ്രേക്ഷക മനസ്സിനെ വിടാതെ പിന്തുടരും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിന് പിന്നില്‍. ഒരു ഡോക്ടര്‍ക്ക് സ്വകാര്യജീവിതത്തിലെ സന്തോഷത്തിലും വലുത് മെഡിക്കല്‍ എത്തിക്സാണെന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്.
നിര്‍മ്മല്‍ പാലാഴിക്കും കബനി ഹരിദാസിനുമൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അമല്‍ ദേവും അമൃത കെ വിയും ധനുഷ എം കെയും അഭിനയിച്ചിരിക്കുന്നു.മിമിക്രി ആര്‍ട്ടിസ്റ്റിനപ്പുറം തന്നിലൊരു നടന്‍ കൂടിയുണ്ടെന്ന് അവനിയിലെ രാജനിലൂടെ നിര്‍മല്‍ തെളിയിച്ചിരിക്കുന്നു.
എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷയ് ഹരീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയും ഒപ്പം കാവേരി എം ദിനേഷും കൂടിയാണ് തിരക്കഥ ഒരുക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ റിലീസായ കോറിഡോര്‍ എന്ന ടെലിഫിലീമിനു പിന്നിലും ഇതേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായിരുന്നു. ഇതിനകം അനവധി അവാര്‍ഡുകള്‍ കോറിഡോര്‍ നേടിക്കഴിഞ്ഞു.