< Back
Entertainment
Entertainment
മോഹന്‍ജൊദാരോയുടെ 70 ടിക്കറ്റുകള്‍ വാങ്ങിയ ഹൃതിക് ആരാധകന്‍
|4 May 2018 7:16 AM IST
രാഹുല്‍ രാജ് എന്ന ആരാധകനാണ് റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ എഴുപത് ടിക്കറ്റുകള്‍ വാങ്ങിയത്
ആരാധന മൂത്താലെന്തു ചെയ്യുമല്ലേ..അത് സിനിമാ താരങ്ങളോടുള്ള ആരാധനയാണെങ്കില്‍ പറയുകയേ വേണ്ട. മോഹന്‍ജൊദാരോയുടെ എഴുപത് ടിക്കറ്റുകള്‍ എടുത്തുകൊണ്ടാണ് ഒരു ആരാധകന്‍ ഹൃതിക് റോഷനോടുള്ള ഇഷ്ടം പരസ്യമായി പ്രകടിപ്പിച്ചത്. രാഹുല്‍ രാജ് എന്ന ആരാധകനാണ് റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ എഴുപത് ടിക്കറ്റുകള്‍ വാങ്ങിയത്.
രണ്ട് വര്‍ഷത്തിന് ശേഷം ഹൃതിക് നായകനായി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മോഹന്‍ജൊദാരോ. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. സിന്ധുനദീതട സംസ്കാര കാലഘട്ടത്തിലെ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക.