< Back
Entertainment
ദയാബായിയുടെ ജീവിതം സിനിമയാകുന്നുദയാബായിയുടെ ജീവിതം സിനിമയാകുന്നു
Entertainment

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

Muhsina
|
7 May 2018 3:09 AM IST

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതത്തിന്റെ പുനരാവിഷ്കാരവുമായി സിനിമ വരുന്നു. സംവിധായകന്‍ ശ്രീവരുണാണ് സിനിമയൊരുക്കുന്നത്. മധ്യ പ്രദേശിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ചിത്രം..

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതത്തിന്റെ പുനരാവിഷ്കാരവുമായി സിനിമ വരുന്നു. സംവിധായകന്‍ ശ്രീവരുണാണ് സിനിമയൊരുക്കുന്നത്. മധ്യ പ്രദേശിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി ഭാഷയിലാണ് തിയറ്ററുകളില്‍ എത്തുക. മധ്യപ്രദേശില്‍ ആദിവസികള്‍ക്കു വേണ്ടി പോരാടുന്ന ദയാബായിയുടെ ജീവിതവും അനുഭവവുമാണ് ചിത്രം.കോട്ടയത്തും കൊച്ചിയിലും മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ദയാബായി താമസിക്കുന്ന വീട്ടിലുമാണ് ചിത്രീകരണം നടക്കുന്നത്.

ദയാബായിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനാണ് ചിത്രം ഹിന്ദി ഭാഷയില്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ ശ്രീവരുണ്‍ പറഞ്ഞു. ദയാബായിയെ പകര്‍ത്താനല്ല പുനരാവിഷ്ക്കാരിക്കനാണ് തന്റെ ശ്രമമെന്ന് ചിത്രത്തിലെ നായിക ബിദിത ബാഗും. ചിത്രം സെപ്റ്റംബര്‍ അവസാനം തിയറ്ററുകളില്‍ എത്തും.

Related Tags :
Similar Posts