< Back
Entertainment
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍Entertainment
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
|6 May 2018 11:34 PM IST
ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍ ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണമാണ് ശ്രീനിവാസനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതെന്നും. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നതെന്നും മകനും സംവിധായകനുമായി വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.