< Back
Entertainment
ജേക്കബിന്റെ സ്വര്‍ഗരാജ്യം കഥയല്ല, ജീവിതമെന്ന് വിനീത് ശ്രീനിവാസന്‍ജേക്കബിന്റെ സ്വര്‍ഗരാജ്യം കഥയല്ല, ജീവിതമെന്ന് വിനീത് ശ്രീനിവാസന്‍
Entertainment

ജേക്കബിന്റെ സ്വര്‍ഗരാജ്യം കഥയല്ല, ജീവിതമെന്ന് വിനീത് ശ്രീനിവാസന്‍

admin
|
7 May 2018 10:32 PM IST

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ ഏതാണ്ട് പൂര്‍ണമായും ഒരു പ്രവാസി കുടുംബം കടന്നുപോയ യഥാര്‍ഥ സംഭവങ്ങള്‍ തന്നെയാണെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ ഏതാണ്ട് പൂര്‍ണമായും ഒരു പ്രവാസി കുടുംബം കടന്നുപോയ യഥാര്‍ഥ സംഭവങ്ങള്‍ തന്നെയാണെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമാണ് തിരക്കഥയില്‍ വരുത്തിയത്. ദുബൈയില്‍ സിനിമയുടെ വിജയാഘോഷത്തിന് എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളി ജെറി എന്ന പേരില്‍ അവതരിപ്പിച്ച കഥാപാത്രം ഗ്രിഗറി എന്ന ഈ പ്രവാസി യുവാവിന്റെ യഥാര്‍ഥ ജീവിതമാണ്. ഗ്രിഗറിയും മാതാപിതാക്കളും കടന്നുപോയ പ്രതിസന്ധികള്‍ തന്നെയാണ് സിനിമയുടെ ഒട്ടുമിക്ക രംഗങ്ങളുമെന്ന് വിനിത് ശ്രീനിവാസന്‍ പറഞ്ഞു.

സിനിമയില്‍ ജേക്കബിനെ അവതരിപ്പിച്ച രഞ്ജിപണിക്കര്‍, മകളുടെ വേഷമിട്ട ഐമ, മകനായി എത്തിയ ശ്രീനാഥ് ഭാസി, സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍, നിര്‍മാതാവ് നോബിള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ദുബൈ അറേബ്യന്‍ സെന്ററിലാണ് സിനിമയുടെ വിജയാഘോഷങ്ങള്‍ നടന്നത്.

Similar Posts