< Back
Entertainment
കബാലി ഇന്‍റര്‍നെറ്റില്‍, സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സംശയംകബാലി ഇന്‍റര്‍നെറ്റില്‍, സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സംശയം
Entertainment

കബാലി ഇന്‍റര്‍നെറ്റില്‍, സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സംശയം

Damodaran
|
9 May 2018 3:00 AM IST

ഇതേ തുടര്‍ന്ന് ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും...

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കബാലി ഇന്‍റര്‍നെറ്റില്‍. ചില ടോറന്‍റ് ഗ്രൂപ്പുകളിലാണ് ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഡൌണ്‍ലോഡ് ചെയ്യാനുതകുന്ന തരത്തില്‍ പ്രത്യക്ഷമായത്. ഈ വെള്ളിയാഴ്ചയാണ് കബാലി തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രം റിലീസിനു മുമ്പു തന്നെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് എസ് തനു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതെല്ലാം മറികടന്നാണ് റിലീസിനു മുമ്പു തന്നെ ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഇന്‍റര്‍നെറ്റിലെത്തിയിരിക്കുന്നത്. സെന്‍സര്‍ കോപ്പിയാണ് ചോര്‍ന്നതെന്നാണ് സൂചന.

Similar Posts