< Back
Entertainment
കണ്ണില്‍ കണ്ണില്‍....കോമ്രേഡിന്റെ പ്രണയഗാനം കാണാംകണ്ണില്‍ കണ്ണില്‍....കോമ്രേഡിന്റെ പ്രണയഗാനം കാണാം
Entertainment

കണ്ണില്‍ കണ്ണില്‍....കോമ്രേഡിന്റെ പ്രണയഗാനം കാണാം

Jaisy
|
8 May 2018 2:28 PM IST

ഹരിചരണും സയനോര ഫിലിപ്പും ചേര്‍ന്നാണീ പ്രണയ ഗാനം പാടിയത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കോമ്രേഡ്‌സ് ഇന്‍ അമേരിക്ക (സിഐഎ)യിലെ കണ്ണില്‍ കണ്ണില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. . റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടത്. ഹരിചരണും സയനോര ഫിലിപ്പും ചേര്‍ന്നാണീ പ്രണയ ഗാനം പാടിയത്. ഗാനത്തിന്റെ ടീസര്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതിയത്. അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നാണു ചിത്രം നിര്‍മ്മിച്ചു. അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിഖ്, സൌബീന്‍, കാര്‍ത്തിക മുരളീധരന്‍, പ്രിയങ്ക നായര്‍, ജിനു ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Similar Posts